രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 110 ആയി, കൂടുതൽ പേർ മഹാരാഷ്ട്രയിൽ

അഭിറാം മനോഹർ
തിങ്കള്‍, 16 മാര്‍ച്ച് 2020 (09:37 IST)
രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചവരുടെ ഏണ്ണം 110 ആയി ഉയർന്നുവെന്ന് കേന്ദ്രസർക്കാർ. ഇതുവരെ രോഗം സ്ഥിരീകരിച്ചുട്ടള്ളവരിൽ 17 പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്.മുപ്പത്തിരണ്ട് പേർക്കാണ്  മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ – പാക് അതിർത്തി ഇന്ത്യ അടച്ചു. ഇന്നലെ ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും എത്തിച്ചവരെ രാജസ്ഥാനിലെ കരസേന ക്യാമ്പിലേക്ക് മാറ്റി.
 
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാക് അതിര്‍ത്തി അര്‍ദ്ധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാൻമര്‍, നേപ്പാൾ, ഭൂട്ടാൻ അതിര്‍ത്തികൾ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു. കുറച്ച് ദിവസങ്ങളിൽ ഇന്ത്യയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.വിമാനത്താവളങ്ങളിൽ ഇതുവരെ 13 ലക്ഷം പേരെ പരിശോധിച്ചു. ഇറ്റലിയിൽ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ എത്തിയ 211 വിദ്യാർഥികളടക്കമുള്ള സംഘത്തെ 14 ദിവസത്തേക്ക് നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.ഇറാനിൽ നിന്ന് മുംബയിലെത്തിച്ച 234 പേരെ ജയ്സാൽമീരിലെ കരസേനയുടെ ക്യാമ്പിലേക്കും മാറ്റി.
 
സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകൾ മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തിവെച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article