ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണ എന്ന് പറഞ്ഞ ഇസ്ലാമിക പണ്ഡിതന് കൊവിഡ്

ചിപ്പി പീലിപ്പോസ്

ശനി, 14 മാര്‍ച്ച് 2020 (16:37 IST)
കൊവിഡ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനില്‍ തുടങ്ങിയ കൊവിഡ് ബാധ ലോകത്തിന്‍റെ പലഭാഗത്തേക്ക് വ്യാപിക്കുകയാണ്. ചൈനയിലാണ് ഏറ്റവും അധികം ആളുകൾ രോഗബാധിതരായി മരണപ്പെട്ടത്. 
 
ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ. അല്ലാഹു ചൈനയ്ക്ക് നൽകിയ ശിക്ഷയാണ് കൊറോണ വൈറസ് എന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന ഏറേ വിവാദമായിരുന്നു. 
 
ഇപ്പോഴിതാ, ഇപ്രകാരം വിവാദ പ്രസ്താവന നടത്തിയ മൊദറാസ്സിക്കും കൊവിഡ് 19. ഇദ്ദേഹത്തിനും കുടുംബാഗംങ്ങള്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. അതേ സമയം ഇറാഖില്‍ ഇതുവരെ 54 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
 
‘അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇത്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി‘ - എന്നായിരുന്നു മൊദറാസീ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍