ലണ്ടനിൽ നവജാത ശിശുവിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു

ശനി, 14 മാര്‍ച്ച് 2020 (15:21 IST)
ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് സര്‍വകലാശാലാ ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ ഗര്‍ഭിണിയായ സ്ത്രീ എത്തുന്നത്. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു 
 
തുടര്‍ന്ന് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. ഇതിനുശേഷമാണ് അമ്മയ്ക്ക് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നവജാതശിശുവിനും കോവിഡ് 19 ബാധ സ്ഥിരീകരികരിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും വ്യത്യസ്ത ആശുപത്രികളിലാണ് ചികിത്സിക്കുന്നത്.  
 
ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ അതോ ജനിച്ചതിനു ശേഷമാണോ കുഞ്ഞിന് വൈറസ് ബാധയുണ്ടായതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. ലണ്ടനില്‍ ഇതുവരെ 136 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍