ഓട്ടോറിക്ഷ കുഴിയില്‍ വീണതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണു; തിരൂരില്‍ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ജൂലൈ 2025 (12:58 IST)
faisa
തിരൂരില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരി മരിച്ചു. തിരൂര്‍ ചമ്രവട്ടം റോഡില്‍  ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍പിലാണ് അപകടം നടന്നത്. കഴിഞ്ഞദിവസം രാത്രി 7:30 യോടെയാണ് സംഭവം നടന്നത്. വളാഞ്ചേരി സ്വദേശി ഫൈസലിന്റെയും ബള്‍ക്കീസിന്റെയും മകളായ ഫൈസയാണ് മരണപ്പെട്ടത്.
 
പുറന്നൂര്‍ യുപി സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഫൈസ. മാതാവിന്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെയാണ് അപകടം നടന്നത്. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവായ രോഗിയെ കാണാന്‍ ഓട്ടോ റിക്ഷയില്‍ വന്ന് തിരിച്ചു പോകവെയാണ് അപകടം നടന്നത്. കുട്ടിയുടെ വയറിന് സാരമായി പരിക്കേറ്റു.
 
ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും രാത്രി ഒന്‍പതോടെ കോട്ടയ്ക്കലിലെ മിംസ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. 11 മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍