അശ്ലീല ഉള്ളടക്കം, ഉല്ലുവും ആൾട്ട് ബാലാജിയും അടക്കം 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (14:18 IST)
അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഇരുപത്തഞ്ചോളം ഒടിടി ആപ്പുകള്‍ക്കും, വെബ്‌സൈറ്റുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഇവയുടെ പ്രദര്‍ശനം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 35 പ്ലാറ്റ്‌ഫോമുകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ നിരോധിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
2000ത്തിലെ ഐടി നിയമത്തിലെ സെക്ഷന്‍ 67,67 എ, 1986ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലംഘനം എന്നിവ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉല്ലു, ബിഗ് ഷോട്ട്‌സ്, ആള്‍ട്ട് ബാലാജി, ദേശീഫ്‌ലിക്‌സ്, ബൂമെക്‌സ്, നവരസ ലൈറ്റ് ഉള്‍പ്പടെ 35 പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രീകരണത്തെ തുടര്‍ന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രം നേരത്തെ നിരോധിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍