കോവിഡ് 19 പകരുമെന്നതുകൊണ്ട് കാരണം പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഏവരും നല്‍കുന്നുണ്ടല്ലോ. നിങ്ങള്‍ പതിവായി ജിമ്മില്‍ പോകുന്നവരാണെങ്കില്‍, അത് നിങ്ങളുടെ വീട്ടിലെ ജിം അല്ലെങ്കില്‍, ജിമ്മില്‍ പോക്ക് ഇപ്പോള്‍ ഒഴിവാക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.
പല ജിമ്മുകളും വേണ്ടത്ര ക്ലീന്‍ ആയി സൂക്ഷിക്കുന്നവയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, അനവധി പേര്‍ വര്‍ക്കൌട്ട് ചെയ്യുന്ന ഫിറ്റ്‌നസ് സ്റ്റുഡിയോകളില്‍ നിന്ന് കൊറോണ പകരാന്‍ സാധ്യത കൂടുതലാണ്. ഒരാള്‍ ഉപയോഗിക്കുന്ന ജിം എക്വിപ്‌മെന്‍റ് അടുത്തയാള്‍ ഉപയോഗിക്കുന്നതും മറ്റൊരാളുടെ വിയര്‍പ്പ് പറ്റിയ എക്വിപ്‌മെന്‍റുകളും ഇടങ്ങളും ഉപയോഗിക്കേണ്ടിവരുന്നു എന്നുള്ളതും അപകടകരമാണ്. കൊറോണ ബാധയുള്ള ഒരാള്‍ ജിമ്മിലെത്തിയാല്‍ അവിടെയുള്ള മറ്റുള്ളവരിലേക്ക് അത് വേഗത്തില്‍ പകരുമെന്നുള്ളത് മനസിലാക്കുക.