നോർത്ത് വെസ്റ്റ് ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് സര്‍വകലാശാലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ ഗർഭിണിയായ സ്ത്രീയെ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഇവരുടെ സാമ്പിളുകൾ ശേഖരിക്കുകയും അവ പരിശോധനക്ക് അയക്കുകയും ചെയ്‌തു.ഇതിനിടെ സ്ത്രീ കുഞ്ഞിന് ജന്മം നൽകി. അമ്മക്ക് കൊറോണ പോസിറ്റീവാണെന്ന പരിശോധന ഫലം വരുന്നത് ഇതിന് ശേഷമാണ്. പിന്നീട് നടത്തിയ പരിശോധനയിൽ നവജാതശിശുവിനും കൊറോണ സ്ഥിരീകരിച്ചു.