യൂറോപ്പിൽ പടർന്ന് പിടിച്ച് കൊവിഡ് 19: ഫ്രാൻസ് അടച്ചുപൂട്ടി, സ്പൈയിനിൽ അടിയന്തരാവസ്ഥ, ഇറ്റലിയിൽ 24 മണിക്കൂറിൽ 368 മരണം

അഭിറാം മനോഹർ
തിങ്കള്‍, 16 മാര്‍ച്ച് 2020 (09:10 IST)
യൂറോപ്പിലാകമാനം കൊറോണ വൈറസ് വ്യാപിക്കുന്നു. കൊറോണ ഏറ്റവും ഭീതി പരത്തിയ ഇറ്റലിക്ക് പുറമെ സ്പൈയിനിലും ഫ്രാൻസിലും രോഗബാധ വ്യാപകമായി. ഇറ്റലിക്ക് പുറകെ ഫ്രാൻസിലും സ്പൈയിനിലും ജനജീവിതം നിശ്ചലമാണ്. സിനിമാശാലകളും ഭക്ഷണശാലകളുമടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.സമീപകാലത്തൊന്നും അനുക്വിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് ഇപ്പോൾ നേരിടുന്നത്.ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.
 
ഇറ്റലിയിൽ രോഗബാധിതർ 20 % വർധിച്ച് 24,747 ആയി.ഇറ്റലിക്ക് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് സ്പൈനിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സ്പൈയിനിൽ ഇതുവരെയും 291 പേർ മരിച്ചു.6,250 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഇന്നലെ 113 മരണം സംഭവിച്ചപ്പോൾ മന്ത്രിമാർ എംപിമാർ തുടങ്ങിയവരടക്കമുള്ള പ്രമുഖർക്കും രോഗം സ്ഥിരീകരിച്ചു.
 
ഉസ്ബക്കിസ്ഥാനിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതോടെ അതിർത്തി അടച്ചു.ഡെന്മാർക്കും പോളണ്ടും അതിർത്തി അടച്ചു.ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.ജറുസലമിലെ അൽ അഖ്സ പള്ളി അടച്ചു. എന്നാൽ പള്ളിക്ക് പുറത്തുള്ള പ്രാർത്ഥനക്ക് അനുമതിയുണ്ട്.കൂടുതൽ രോഗബാധിതരെ സ്ഥിരീകരിച്ചതോടെ പോർച്ചുഗൽ സ്പയിനുമായുള്ള അതിർത്തി അടച്ചു. ജർമനി, ഫ്രാൻസ്, ഓസ്ട്രിയ ഡെൻമാർക്ക് ലക്സംബർഗ് അതിർത്തികളിൽ ശക്തമായ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗത്തെ തുടർന്ന് ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article