USA- China Trade War: അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരും, മുന്നറിയിപ്പുമായി ചൈന

അഭിറാം മനോഹർ

തിങ്കള്‍, 21 ഏപ്രില്‍ 2025 (17:24 IST)
അമേരിക്കയുമായി വ്യാപാര ഉടമ്പടികള്‍ തയ്യാറാക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈന. യുഎസിനെ പിന്തുണയ്ക്കുകയും ചൈനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായുള്ള വ്യാപാര ഉടമ്പടികളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്ക 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ ചൈനയ്ക്ക് 145 ശതമാനമാണ് ഏര്‍പ്പെടുത്തിയത്. ഇതിന് മറുപടിയായി ചൈന യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് 125 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.
 
അമേരിക്കയെ പ്രീതിപ്പെടുത്തുന്നത് സമാധാനം കൊണ്ടുവരില്ല. വ്യാപാരയുദ്ധത്തില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ബഹുമാനിക്കപ്പെടില്ല. മറ്റുള്ളവരുടെ ലാഭത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നത് ഒടുക്കം എല്ലാവര്‍ക്കും ദോഷകരമായി മാറും. ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎസുമായി മറ്റ് രാജ്യങ്ങള്‍ കരാറിലേര്‍പ്പെടുന്നത് ചൈന നോക്കിനില്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎസിന്റെ നിലപാടുകള്‍ ഏകപക്ഷീയമാണെന്നും അതെല്ലാം അംഗീകരിച്ച് കൊടുത്താല്‍ ലോകം കാട്ടുനീതിയിലേക്ക് തിരിച്ചുപോകുമെന്നുമാണ് ചൈനയുടെ വിമര്‍ശനം,
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍