USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി

അഭിറാം മനോഹർ

ചൊവ്വ, 4 മാര്‍ച്ച് 2025 (16:13 IST)
ആഗോള വിപണിയെ ആശങ്കയിലാക്കി അമേരിക്ക ഉയര്‍ത്തിയ അധികനികുതി യുദ്ധത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ചൈന.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള തീരുവ ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചിരുന്നു. 25 ശതമാനം വരെ ഇത്തരത്തില്‍ തീരുവ ചുമത്തിയ അമേരിക്കന്‍ തീരുമാനത്തിന് മറുപടിയായാണ് അമേരിക്കയില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന തിരിച്ച് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15% അധിക തീരുവ ചുമത്തുമെന്നാണ് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കന്‍ ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടി വരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സോയാബീന്‍, ബീഫ്, കടല്‍ വിഭവങ്ങള്‍,പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവയുടെ താരിഫ് 10% ഉയര്‍ത്തും. ലോകത്തിലെ ഏറ്റവും വലിയ 2 സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ നിര്‍ണായകമാകുന്നതാണ് ചൈനയുടെ നടപടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍