മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ഡിസം‌ബര്‍ 2024 (13:21 IST)
chicken
മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡ്ഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. വിവാഹ കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ മന്ത്രവാദിയെ കാണാനെത്തിയ യുവാവിനാണ് ദാരുണാന്ത്യം ഉണ്ടായത്. ആനന്ദ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ആനന്ദിനെ അംബികാപുരിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന്റെ ശരീരത്തില്‍ നിന്ന് കോഴിക്കുഞ്ഞിനെ ജീവനോടെയാണ് കണ്ടെത്തിയത്.
 
20 സെന്റീമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തില്‍ തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് ആനന്ദ് മരണപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുളി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ തലകറങ്ങി വീണു എന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. 15000തിലധികം പോസ്റ്റുമോര്‍ട്ടം നടത്തിയ തന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു കേസ് നേരിടുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍