ബ്രിട്ടനിൽനിന്നുമുള്ള സംഘത്തെ കൊണ്ടുപോയത് സ്വകാര്യ ട്രാവൽ ഏജന്റെന്ന് ദേവികുളം സബ് കളക്ടർ

ഞായര്‍, 15 മാര്‍ച്ച് 2020 (12:01 IST)
കോവിഡ് ബാധ സ്ഥിരീകരിച്ച യുകെ സ്വദേശി നിരീക്ഷണത്തിൽനിന്നും രക്ഷപ്പെട്ട് വിമാനത്തിൽ കയറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. രോഗി അടങ്ങുന്ന പത്തൊൻപത് അംഗ സംഗത്തെ സ്വകാര്യ ട്രാവൽ ഏജന്റ് എത്തി ഹോട്ടൽ അധികൃതരുടെ സമ്മതമില്ലാതെ കൊണ്ടുപോവുകയായിരുന്നു എന്നാണ് ദേവികുളം സബ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം രാത്രി പത്ത് മണി വരെ സംഘം ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നതായി ആരോഗ്യ പ്രവർത്തകർ വ്യക്താമാക്കിയിരുന്നു, എന്നാൽ പത്തുമണിക്ക് ശേഷം ട്രാവൽ ഏജന്റ് വാഹനവുമായി എത്തി ഹോട്ടൽ അധികൃതരുടെ അനുവാദമില്ലാതെ സംഘത്തെ കൊണ്ടുപോവുകയായിരുന്നു എന്നാണ് സബ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്. ഈ ട്രാവൽ ഏജന്റിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
 
സംഭവത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ ഹോട്ടൽ അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രോഗിയും സംഘവും കയറിയ വിമാനത്തിലെ മറ്റു യാത്രകാരെയെല്ലാം നിരീക്ഷണത്തിലാക്കാനാണ് തീരുമാനം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി സർക്കാർ സർക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നതായാണ് വിവരം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍