രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 100 ആയി, പൂനെയിൽ മാത്രം 15 പേർക്ക് വൈറസ് ബാധ

ഞായര്‍, 15 മാര്‍ച്ച് 2020 (09:54 IST)
ഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം നൂറായി. പൂനെയിൽ മാത്രം 15 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ രോഗ ബധിതരുടെ എണ്ണം 31 അയി ഉയർന്നു. രാജ്യത്ത് അതിവേഗം വൈറസ് ബധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. 
 
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി വൈറസ് ബാധ സ്ഥിരീകരിക്കുന്നത് വർധിച്ചതോടെ കോവിഡ് 19 ബാധയെ കേന്ദ്ര സർക്കാർ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും പിന്നീട് ഈ ഉത്തരവ് തിരുത്തുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമേ ദുരന്ത നിധിയിലെ പണം ഉപയോഗിക്കാനാകൂ.
 
കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വരെ ധനസഹായം നൽകാം എന്ന് വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര സർക്കാർ ആദ്യം പുറത്തിറക്കിയ ഉത്തരവ്. എന്നാൽ പിന്നിട് വന്ന റിപ്പോർട്ടിൽ ധനസഹായം പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സ ചിലവുകൾക്കും മാത്രമായി ചുരുക്കി. ദുരന്ത നിവാരണ നിധിയിലെ പരമാവധി 25 ശതമാനം തുക ഇതിനായി ചിലവഴിക്കാം എന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍