കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു, കടുത്ത നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങൾ

ഞായര്‍, 15 മാര്‍ച്ച് 2020 (10:56 IST)
ലോകത്താകമാനമുള്ള കോവിഡ് 19 ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴുള്ള കണക്കുകൾ പ്രകാരം 1,56,588 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 5836 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. യൂറോപ്പിൽ വൈറസ് ബാധയെ തുടർന്നുള്ള മരണം വർധിച്ചതോടെ ഇറ്റലി ഫ്രാൻസ് സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ആരംഭിച്ചു. 
 
ഇറ്റലിയില്‍ പുതുതായി 415ലധികം മരണങ്ങളും 11,000 പുതിയ കേസുകളുമാണ്​റിപ്പോര്‍ട്ട് ചെയ്തത്​. ഇതോടെ ഇറ്റലിയില്‍ മരണ സംഖ്യ 1,441​ ആയി​ ഉയര്‍ന്നു. ആകെ 21,157 പേര്‍ക്കാണ്​ഇറ്റലിയിൽ​വൈറസ്​ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സ്പെയിനില്‍ 1,500 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്​. ഇതോടെ ആകെ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കൊറോണ കേസുകള്‍ 5,753ലേക്കെത്തി. സ്പെയിനിൽ 191 പേരും ഫ്രാൻസിൽ 91 പേരും വൈറസ് ബാധയെ തുടർന്ന് മരിച്ചു.
 
ഇതോടെ ഇരു രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. അവശ്യ സാധനങ്ങളും മരുന്നുകളുമല്ലാതെ മറ്റു വസ്തുക്കളുടെ വിൽപ്പന വിലക്കി. ജനങ്ങളോട് വീടുകളിൽ തുടരാൻ കർശന നിർദേശം നൽകിയിരിക്കുകയാണ്. അമേരിക്കയിൽ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും രോഗ ബാധിതരുടെ എണ്ണം 2,226 ആയി വർധിച്ചു. യുകെ, അയര്‍ലൻഡ് എന്നിവിടങ്ങലിലേയ്ക്ക് കൂടി അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തി. 
 
യുകെയിൽ 24 മണിക്കൂറിനുള്ളിൽ 10 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണ സംഖ്യ 21 ആയി ഇറാനില്‍ 611പേർ രോഗ ബാധയെ തുടർന്ന് മരിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും ഉള്‍പ്പെടെ ഇറാനില്‍ കുടുങ്ങിയ 234 ഇന്ത്യക്കാരെ രാജ്യത്ത്​തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍