അതേസമയം രോഗ ബധിതൻ ഉൾപ്പടെയുള്ള പത്തൊൻപതംഗ സംഘത്തെ ഒഴിവാക്കി ഇവർ കയറിയ വിമാനം കൊച്ചിയിൽനിന്നും യാത്ര പുറപ്പെട്ടു. രോഗബാധിതൻ വിമാനത്തിൽ കയറിയതോടെ എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്നും പുറത്തിറക്കി എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം എന്നാൽ ഇത് ശരിയല്ല എന്ന് സിയാൽ അധികൃതർ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ല എന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
മറ്റുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാന കമ്പനി തയ്യാറാവുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്ര തുടരുന്നതിൽനിന്നും വിട്ടുനിന്നു. രോഗ ബാധിതൻ പോയ വഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.