ആന്ധ്രാ ദമ്പതികള്‍ക്ക് എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാം; അനുപമ

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (08:24 IST)
ആന്ധ്രാ ദമ്പതികള്‍ക്ക് എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാമെന്ന് അനുപമ. മകനെ മൂന്നുമാസത്തോളം സ്വന്തമായിക്കരുതി സംരക്ഷിച്ച ആന്ധ്രാദമ്പതിമാര്‍ക്ക് അനുപമ നന്ദി പറഞ്ഞു. 'കുഞ്ഞിനെ ദത്തെടുത്ത അവര്‍ക്ക് നീതികിട്ടണം. അവര്‍ എപ്പോള്‍ എത്തിയാലും കുഞ്ഞിനെ കാണാം. ദമ്പതിമാരോട് തെറ്റുചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെപേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അങ്ങോട്ടുപോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ട്,' അനുപമ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article