കുഞ്ഞ് തങ്ങളുടേതാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും. ഡിഎന്‍എ ഫലം പോസിറ്റീവായതിനാല്‍ കുഞ്ഞിനെതങ്ങള്‍ക്ക് ലഭിക്കുമെന്നും അവര്‍ പ്രതികരിച്ചു. അതേസമയം കുഞ്ഞിനെ മാറ്റിയവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ നടപടി എടുക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ പറഞ്ഞു.