പല്ലുപുളിപ്പുള്ളവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 നവം‌ബര്‍ 2021 (13:29 IST)
ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങള്‍ വളരെ സെന്‍സിറ്റീവായ പല്ലുകളെ നശിപ്പിക്കും. അതിനാല്‍ അസിഡിക് ആയ ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും നിയന്ത്രിക്കണം. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിലുള്ള സിട്രിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത് പല്ല് കേടുവരുന്നതിന് കാരണമാകാം. അച്ചാറുകളില്‍ ചേര്‍ക്കുന്ന വിനാഗിരിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുന്നു. പല്ലിന്റെ ഇനാമല്‍ നശിക്കുന്നതുകൊണ്ടാണ് പല്ലു പുളിപ്പ് അനുഭവപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍