ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

സിആര്‍ രവിചന്ദ്രന്‍
ശനി, 28 സെപ്‌റ്റംബര്‍ 2024 (15:26 IST)
ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ ആശയത്തിന്റെ ബലത്തില്‍ സിപിഐയ്ക്ക് ഉറപ്പുണ്ട്. സംസ്ഥാന സെക്രട്ടറി വിരല്‍ ഞൊടിച്ചാല്‍ അന്‍വറുടെ കൈയും കാലും വെട്ടുമെന്ന സിപിഎമ്മിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഘടകകക്ഷിയായ സിപിഐ. 
 
തങ്ങള്‍ ആശയങ്ങളെ എതിര്‍ക്കുന്നത് ആശയം കൊണ്ടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article