എന്‍സിപിയില്‍ മന്ത്രിമാറ്റം. തോമസ് കെ തോമസ് പിണറായി മന്ത്രിസഭയില്‍ അംഗമാകും. എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയും. എന്‍സിപിയില്‍ ഇതേ കുറിച്ച് ധാരണയായി.
ഇന്ന് നടന്ന ചര്‍ച്ചയില്‍ ശരദ് പവാര്‍ ആണ് മന്ത്രിമാറ്റത്തിന്റെ തീരുമാനമെടുത്തത്. ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ അറിയിച്ചു. ശശീന്ദ്രനും തോമസിനും ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും ചാക്കോ പറഞ്ഞു.
ദീര്‍ഘനാളായി മന്ത്രിസ്ഥാനത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു തോമസ് കെ തോമസ്. മന്ത്രിസ്ഥാനം ഒഴിയാന്‍ ശശീന്ദ്രനും തയ്യാറല്ലായിരുന്നു. ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇപ്പോഴത്തെ തീരുമാനം.