സുരേഷ് ​ഗോപി പറഞ്ഞ ആ 'മറ്റേ മോൻ' ഞാൻ ആയിരിക്കാം, എയിംസ് വരില്ലെന്ന് പറഞ്ഞത് പ്രകോപനമായി: കെ.ബി ​ഗണേഷ് കുമാർ

രേണുക വേണു

ശനി, 28 ഫെബ്രുവരി 2026 (12:53 IST)
kb ganesh kumar
കേരളത്തിൽ എയിംസ് വരും മറ്റേ മോനെ എന്ന സുരേഷ് ​ഗോപിയുടെ വൈറൽ പ്രസം​ഗത്തിന് മന്ത്രി ​ഗണേഷ് കുമാറിന്റെ മറുപടി. സുരേഷ് ​ഗോപി പറഞ്ഞ ആ മറ്റേ മോൻ താൻ ആയിരിക്കാമെന്നും എയിംസ് വരില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന് പ്രകോപനമായി എന്നും ​ഗണേഷ് കുമാർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
"കുറേ കാലമായി എയിംസിന്റെ പേരിൽ കേരളത്തെ പറ്റിക്കുയാണെന്നും എയിംസ് ഒന്നും വരില്ലെന്നും ഒരിക്കൽ തിരുവനന്തപുരത്ത് ഞാൻ പ്രസം​ഗിച്ചപ്പോൾ ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് ഇപ്പോൾ ശരിയായില്ലേ.. അതിന് മറുപടി കൊടുത്തത് ഞാൻ ആല്ല, ജനങ്ങളാണ്... എയിംസ് വരില്ല മറ്റേ മോനെ എന്ന് ജനങ്ങൾ മറുപടി കൊടുത്തില്ലേ... അദ്ദേഹത്തിന്റെ സംസ്കാരവും രീതികളും അങ്ങനെ ആയിരിക്കും, അതുകൊണ്ടായിരിക്കാം മറ്റേ മോനേ എന്ന തരത്തിലുള്ള വാക്കുകൾ ഒക്കെ പ്രയോ​ഗിച്ചത്.  ഇവരുടെ എയിംസിന് വേണ്ടി കൈനീട്ടി നിൽക്കാതെ സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നുള്ള പണമുപയോ​ഗിച്ച് അതിലും വലിയ സെറ്റപ്പുള്ള ആശുപത്രി തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം"- ​ഗണേഷ് കുമാർ പറഞ്ഞു.
 
താനും സുരേഷ് ​ഗോപിയും നല്ല രീതിയിലുള്ള സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നും എന്നാൽ ഇന്നത് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. 
 
"പല തമാശകളുടെ കൂട്ടത്തിൽ ഇതുംകൂടി ഞാൻ ആസ്വദിക്കുകയാണ്. അതിൽ പരിഭവം തോന്നേണ്ട കാര്യമില്ല. ഞാനും സുരേഷ്​ഗോപിയും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ്. ഞങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്നത് ഇല്ല. എന്താ എന്നൊന്നും അറിയില്ല... അദ്ദേഹം പറയുന്ന തമാശകൾക്ക് മറുപടി പറയാൻ നിന്നാൽ നമ്മൾ മോശക്കാരനാവുകയേ ഉള്ളൂ... അദ്ദേഹത്തിന്റെ ഇഷ്ടത്തിന് എന്തും പറഞ്ഞോട്ട. ആകെ ഉള്ള ഒരു പേടി, അദ്ദേഹം ഇടക്കിടെ അസഭ്യ വാക്കുകൾ ഉപയോ​​ഗിക്കും. അത് കയ്യിൽ നിന്ന് പോയി ടിവിയിൽ വരല്ലേ എന്നൊരു ടെൻഷനേ  ഉള്ളൂ"-  മന്ത്രി കൂട്ടിച്ചേർത്തു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍