അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലേക്ക് ! ഇന്ന് നിര്‍ണായകം

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (08:22 IST)
അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മതികെട്ടാന്‍ ചോലമേഖലയില്‍ തുറന്നുവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആനയെ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു. അരിക്കൊമ്പനെ കേരളത്തിനു കൈമാറാന്‍ കോടതി ഉത്തരവിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
 
അതേസമയം, തമിഴ്‌നാട് ഇന്നലെ മയക്കുവെടി വെച്ച അരിക്കൊമ്പന്‍ കഴിഞ്ഞ 24 മണിക്കൂറിലേറെയായി അനിമല്‍ ആംബുലന്‍സില്‍ തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ആനയെ കാട്ടിലേക്ക് തുറന്നുവിടാത്തത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ആനയെ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും ആന ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. 
 
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ ആനയെ തുറന്നുവിടാനാകില്ലെന്നുമാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലപാട്. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആനയെ കാട്ടില്‍ തുറന്നുവിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ ആനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. 
 
അരിക്കൊമ്പന്‍ കഴിഞ്ഞ 24 മണിക്കൂറിലേറെയായി അനിമല്‍ ആംബുലന്‍സില്‍ തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ആനയെ കാട്ടിലേക്ക് തുറന്നുവിടാത്തത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ആനയെ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും ആന ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. 
 
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ ആനയെ തുറന്നുവിടാനാകില്ലെന്നുമാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലപാട്. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആനയെ കാട്ടില്‍ തുറന്നുവിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ ആനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article