എ.എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 5 ജൂണ്‍ 2023 (18:09 IST)
കണ്ണൂർ: എ.എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. മാഹി പന്തക്കൽ ഔട്ട് പോലീസ് സ്റ്റേഷനിലെ  എ.എസ്.ഐ ന്യൂ മാഹി പുന്നോൽ കുറിച്ചി ഈയ്യത്തുംകാട് ചന്ദ്ര വിഹാറിൽ എ.വി മനോജ് എന്ന 53 കാരനാണ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജെയ്ഷ. മകൾ സാന്ദ്ര. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍