പോക്സോ കേസ് പ്രതി വീട്ടുമുറ്റത്തു പൊള്ളലേറ്റു മരിച്ച നിലയിൽ
കണ്ണൂർ: പോക്സോ കേസ് പ്രതിയെ വീട്ടുമുറ്റത്തു പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പതിനൊന്നാം മൈൽ വി.പി.ഹൌസ് ധർമ്മരാജനാണ് മരിച്ചത്. 2019 ൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂത്തുപറമ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
ആ സമയം മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നത് സംബന്ധിച്ച പരിശീലന ക്യാംപിൽ എത്തിക്കാമെന്നു വിശ്വസിപ്പിച്ചു തിരുവനന്തപുരത്തു എത്തിച്ചു പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഈ സംഭവത്തിൽ ധർമ്മരാജൻ ഉൾപ്പെടെ അഞ്ചു പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ധർമ്മരാജന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.