പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഞായര്‍, 21 മെയ് 2023 (13:22 IST)
കോട്ടയം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുമ്പോളി ഇല്ലിക്കൽ ശിഹാബുദ്ദീൻ എന്ന ഇരുപതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണിമല പോലീസ് എസ്.എച്ച്.ഒ ബി.ഷാജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെത്ത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍