പ്രകൃതിവിരുദ്ധ പീഡനത്തിന് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

എ കെ ജെ അയ്യര്‍

ചൊവ്വ, 23 മെയ് 2023 (14:22 IST)
കാസർകോട്: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന സംഭവത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തംഗമായ എസ്.എം.മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി ആദൂർ പൊലീസാണ് കേസെടുത്തത്.

കേസിനു ആസ്പദമായ സംഭവം കഴിഞ്ഞ മാസം പതിനൊന്നാം തീയതി രാത്രി പത്തരയ്ക്കാണ് നടന്നത്. പൊവ്വൽ സ്വദേശിയായ ഇയാൾ മുസ്‌ലിം ലീഗ് പാർട്ടി അംഗമാണ്. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍