പ്രകൃതിവിരുദ്ധ പീഡനത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

ചൊവ്വ, 23 മെയ് 2023 (14:19 IST)
തിരുവനന്തപുരം: പതിനാലു വയസുള്ള വിദ്യാർത്ഥി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ശരത് ഈ മാസം പന്ത്രണ്ടിനാണ് ഉച്ചയോടെ സ്‌കൂളിൽ നിന്ന് യൂണിഫോമുമായി എത്തിയ കുട്ടിയെ നിർബന്ധിച്ചു ബൈക്കിൽ കയറ്റികൊണ്ട് പോയത്. കുട്ടിയെ ആറ്റിങ്ങൽ പൊയ്കമുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.

വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രാദേശിക സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. അറസ്റ്റിലായ പ്രതിയെ വർക്കല കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍