പീഡനക്കേസ് പ്രതിക്ക് അഞ്ചു വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

തിങ്കള്‍, 22 മെയ് 2023 (10:34 IST)
പാലക്കാട്: പതിനൊന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി അഞ്ചു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. വാളയാർ മേനോൻപാറ എടുപ്പുകുളം മടത്തുക്കാരൻചള്ള സ്വദേശി അമ്പത്തഞ്ചുകാരനായ കണ്ണൻ എന്ന വേലപ്പനെയാണ് കോടതി ശിക്ഷിച്ചത്.

2021 ജനുവരി ഫെബ്രുവരി മാസങ്ങളിലായാണ് പ്രതി കുട്ടിയെ പലതവണ പീഡിപ്പിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷ വിധിച്ചത്. അഞ്ചുവർഷത്തെ താടകവിനൊപ്പം 25000 രൂപ പിഴയും വിധിച്ചു. ഈ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനാണ് കോടതി വിധി. വാളയാർ എസ്.ഐ മാരായിരുന്ന കെ.എൻ.സത്യനാരായണൻ, ആർ.രാജേഷ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍