ബാലികയെ പീഡിപ്പിച്ച 62 കാരന് 25 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

വെള്ളി, 12 മെയ് 2023 (17:19 IST)
കോഴിക്കോട്: പത്ത് വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 64 കാരനെ കോടതി 25 വർഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് ജില്ലയിലെ വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ.പി.ജയൻ എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി.പി.അനിൽ ആണ് പ്രതിയെ ശിക്ഷിച്ചത്.

പ്രതിയുടെ വീട്ടിൽ വച്ചാണ് ഇയാൾ ബാലികയെ പീഡിപ്പിച്ചത്. ഇതിനു ശേഷം സംഭവം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി. എങ്കിലും കുട്ടി പിന്നീട് പിതാവിനോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍