സഹപ്രവർത്തകന്റെ മാതാവിനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ബുധന്‍, 3 മെയ് 2023 (19:03 IST)
കോഴിക്കോട്: സഹപ്രവർത്തകന്റെ മാതാവിനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാലെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ സ്വദേശി നാലുകുടിപ്പറമ്പ് അജ്മൽ എന്ന 30 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
ഒപ്പം ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കും എന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ മാതാവിനെ പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഇവരെ പല സ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി ഉണ്ടായത്.
 
പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ സ്വകാര്യ ചിത്രങ്ങൾ ഉണ്ടെന്നു പറഞ്ഞു വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ പ്രതി ലഹരിക്ക് അടിമയാണെന്നു പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍