പീഡനക്കേസിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

ചൊവ്വ, 16 മെയ് 2023 (14:53 IST)
പത്തനംതിട്ട: പീഡനക്കേസിലെ പ്രതികളായ രണ്ടു യുവാക്കളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വാഴമുട്ടം ഈസ്റ്റ് ചിഞ്ചുഭവൻ രഞ്ജിത്ത് (34), അങ്ങാടിക്കൽ മംഗലത്തു അനീഷ് (42) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് കേസിൽ പിടിയിലായവർ.
 
കഴിഞ്ഞ മാസം ഇരുപത്താറാം തീയതി രാതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു അപകടത്തിൽ പരുക്കേറ്റു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്ന യുവതിയെ കാണാനായി ഭർത്താവിന്റെ സുഹൃത്തുക്കൾക്കും ഒപ്പം പോയപ്പോഴായിരുന്നു പീഡനം നടന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
 
യാത്ര ചെയ്തപ്പോൾ അനീഷും രഞ്ജിത്തും യുവതിയുമായി ഒരു ബൈക്കിലായിരുന്നു യാത്ര. ഭർത്താവ് മറ്റൊരു സുഹൃത്തി നൊപ്പവുമായിരുന്നു യാത്ര. വഴിയിൽ വച്ച് അനീഷും രഞ്ജിത്തും വിജനമായ ഒരു മൈതാനത്തുവച്ചു തന്നെ പീഡിപ്പിച്ചു എന്നാണു കേസ്.
 
പരാതി ഉണ്ടായതോടെ ഡി.വൈ.എസ്.പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍