സഹോദരിമാരെ പീഡിപ്പിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

തിങ്കള്‍, 22 മെയ് 2023 (10:29 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാക്കളെ പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ട്ട്. അയിരൂർ പാളയംകുന്നു കല്ലുവിള വീട്ടിൽ നിധിൻ (20), കല്ലുവാതുക്കൽ മിന്നായം ചരുവിള പുത്തൻ വീട്ടിൽ സ്നേഹൻ (22) എന്നിവരെ പരവൂർ പൊലീസാണ് പിടികൂടിയത്.  

വീട്ടുകാരുമായി ഉണ്ടായിരുന്ന പരിചയത്തിന്റെ ബലത്തിലായിരുന്നു ഇരുവരും വിവാഹ വാഗ്ദാനം നൽകി കുട്ടികളെ പലതവണയായി ബന്ധുവീടുകളിലും മറ്റും എത്തിച്ചു പീഡിപ്പിച്ചത്. കൗൺസിലിംഗിനിടെ ആയിരുന്നു പീഡന വിവരം പുറത്തായത്. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരവൂർ പോലീസ് ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍