പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

ഞായര്‍, 21 മെയ് 2023 (11:24 IST)
തിരുവനന്തപുരം: പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ശാർക്കര ശ്രീശാരദാവിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയും കുന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളുമായ രാഖിശ്രീ ആർ.എസ്  ആണ് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്.
 
വിജയിച്ച കുട്ടികളെല്ലാം കഴിഞ്ഞ ദിവസം സ്‌കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകിട്ടോടെയായിരുന്നു കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍