എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ നാട്ടുകാരൻ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

വെള്ളി, 19 മെയ് 2023 (16:59 IST)
എറണാകുളം: എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയായ ഷാരൂഖ് സെയ്‌ഫിയുടെ നാട്ടുകാരനായ ഇതര സംസ്ഥാന നിവാസി മുഹമ്മദ് ഷഫീഖ് എന്ന 46 കാരനെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തീവയ്പ് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി ഇയാളുടെ മകൻ മുഹമ്മദ് മോനിയെ എൻ.ഐ.എ  വിളിപ്പിച്ചിരുന്നു എന്നും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു എന്നുമാണ് സൂചന. മോനിക്കൊപ്പമായിരുന്നു മുഹമ്മദ് ഷഫീഖ് എത്തിയത്.

തീവയ്പ്പ് കേസിന്റെ പ്രാഥമിക വിവരം അനുസരിച്ചു ഷഫീഖിന്റെ മകൻ മുഹമ്മദ് മോനിയെ അന്വേഷണ സംഘം ഷഹീൻബാഗിൽ എത്തിയപ്പോൾ തിരഞ്ഞിരുന്നു എന്നാണു റിപ്പോർട്ട്. എൻ.ഐ.എ വിളിപ്പിച്ചതനുസരിച്ചാണ് തങ്ങൾ കൊച്ചിയിൽ എത്തിയതെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോടും പറഞ്ഞിരുന്നു.

കൊച്ചി ടൌൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിലെ കുളിമുറിയിലാണ് ഇന്ന് പുലർച്ചെ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹിയിലെ വിലാസമായിരുന്നു ഇയാൾ നൽകിയിരുന്നത്.മരണ കാരണം സംബന്ധിച്ച് സംസ്ഥാന പൊലീസോ എൻ.ഐ.എ അധികൃതരോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍