ഏഴുവയസുകാരിയെ പീഡിപ്പിച്ച 52 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 27 മെയ് 2023 (15:37 IST)
കൊല്ലം: കേവലം ഏഴു വയസുമാത്രമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്.

മുത്തശ്ശി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ഊഞ്ഞാലിൽ ഇരിക്കുകയായിരുന്ന കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. മാതാവ് കുട്ടിയെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗത്ത് വേദനയുള്ളതായി കുക്റ്റി പറഞ്ഞു. തുടർന്ന് കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കുട്ടി പീഡനക്കാര്യം ഡോക്ടറോട് പറയുകയും തുടർന്ന് കടയ്ക്കൽ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നു കൃഷ്ണൻ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍