സ്‌കൂളിലേക്ക് പോകാനുള്ള സാധനങ്ങള്‍ വാങ്ങാനായി രാത്രി അച്ഛനോടൊപ്പം എത്തിയതായിരുന്നു ആതിര. പാട്ടുപാടി തളര്‍ന്ന കുടുംബത്തെ അപ്പോഴായിരുന്നു കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈക്കുഞ്ഞും കാഴ്ചയില്ലാത്ത ഭര്‍ത്താവിനും ഒപ്പം പാട്ടുപാടുന്ന അവരെ കണ്ടപ്പോള്‍ ആതിര സ്വയം തീരുമാനിച്ചു അവരെ സഹായിക്കണമെന്ന്. ഓടിയെത്തി അവരോട് വിശ്രമിക്കാന്‍ പറഞ്ഞ് മൈക്ക് എടുത്ത് പാടാന്‍ തുടങ്ങുകയായിരുന്നു കുട്ടി. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചത്. വാര്‍ത്ത ആയതിന് പിന്നാലെ മന്ത്രി കുട്ടിയെ അഭിനന്ദിക്കുകയായിരുന്നു.