അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടുവയസുകാരന്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ഏപ്രില്‍ 2023 (19:22 IST)
അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടുവയസുകാരന്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ മോനീശ്വരന്‍ ആണ് മരിച്ചത്. കുടുംബത്തിനൊപ്പം എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ഇവിടെ കുളിക്കാനിറങ്ങിയത്.
 
സംഘത്തില്‍ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ഒരു ഭാഗത്തേക്ക് നീങ്ങിയിരുന്നു. അതിനിടെയാണ് എട്ട് വയസുകാരന്‍ അപകടത്തില്‍പ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article