സഹിക്കാന്‍ പറ്റാത്ത ചൂട്, ആഹാരത്തില്‍ അതീവ ശ്രദ്ധവേണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഏപ്രില്‍ 2023 (14:22 IST)
കേരളത്തില്‍ കഠിനമായ വേനലാണ് ഇപ്പോള്‍. വേനല്‍ വന്നതോടെ വേനല്‍ക്കാല രോഗങ്ങളും മത്സരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലത്തിന്റെ വരവ്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജല ധാതു ലവണങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം രോഗങ്ങള്‍ കൂടുതല്‍ പ്രശ്നകാരികളായി ഭവിക്കുന്നു.
 
പാകം ചെയ്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നത് പ്രയോജനം ചെയ്യും. ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ഇത് സഹായകമാണ്. മുറിച്ച് വച്ചിരിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കുന്നത് വളരെ നല്ലതാണ്. കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രിക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും. കക്കിരി കഴിക്കുന്നതിലൂടെ വേണ്ടത്ര ജലാംശം ശരീരത്തില്‍ എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍