തമ്പാനൂരിലെ ഗുണ്ടാ ആക്രമണത്തില്‍ ആറ് പേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഏപ്രില്‍ 2023 (14:04 IST)
തമ്പാനൂരിലെ ഗുണ്ടാ ആക്രമണത്തില്‍ ആറ് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാംകുമാര്‍, ഹരി മാധവ്, വിഷ്ണു, അനൂപ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അരിസ്റ്റോ ജംഗ്ഷനിലെ ചിപ്‌സ് നിര്‍മാണ യൂണിറ്റിലായിരുന്നു സംഘം അക്രമം നടത്തിയത്. രാത്രി പതിനൊന്ന് മണിയോടെ എത്തിയ സംഘം വനിതാ ജീവനക്കാരിയോടും മകളോടും മോശമായി പെരുമാറുകയായിരുന്നു.
 
സംഘം മദ്യലഹരിയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ് പേരും പോലീസിന്റെ പിടിയിലായത്. പൂര്‍വ വൈരാഗ്യത്തിന്റെ ഭാഗമായുണ്ടായ അക്രമമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍