ആ പണി ഇനി നടക്കില്ല. നടപടിക്കൊരുങ്ങി വാട്ട്സ് ആപ്പ് !

Webdunia
വ്യാഴം, 12 ഡിസം‌ബര്‍ 2019 (19:49 IST)
വാട്ട്സ് ആപ്പിലൂടെ ബൾക്ക് മെസേജുകൾ അയച്ചാൽ ഇനി പണി കിട്ട്യും. ബൾക്കായി സന്ദേശങ്ങൾ കൈമാരുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് വാട്ട്സ് ആപ്പ് ഇപ്പോൾ. ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ വാട്ട്സ് ആപ്പിൽ ബൾക്ക് മെസേജുകൾ ഉപയോഗിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉപയോക്താക്കളെ അലോസരപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് വ്യവസ്ഥകളുടെ ലംഘനം എന്ന് കാട്ടി വാട്ട്സ് ആപ്പ് നടപടിക്കൊരുങ്ങുന്നത്.  
 
വാട്ട്സ് ആപ്പ് ബിസിനസ് ആപ്പും, വാട്ട്സ് ആപ്പ് ഐപിഐയും ഒരുക്കിയിരിക്കുന്നത് കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും അവരുടെ ഉപയോക്താക്കളുമായി ആശയ വിനിമയം നടത്താനാണ്. അല്ലാതെ കൂട്ടായ സന്ദേശങ്ങൾ അയക്കാനും ഓട്ടോമേറ്റഡ് മെസേജ് അയക്കുന്നതിനും വേണ്ടിയല്ല എന്ന് വാട്ട്സ് ആപ്പ് വ്യക്തമാക്കി   
 
വാട്ട്സ് ആപ്പ് ഉപയോക്താക്കളൂടെ സ്വകാര്യത നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണെന്നും. വ്യവസ്ഥകൾ ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കും എന്നും വാട്ട്സ് ആപ്പ് അധികൃതർ വ്യക്തമാക്കി. വ്യാജ സന്ദേശങ്ങൾ തടയുന്നതിന്റെ ഭാഗമായി  ഒരു ദിവസം ഫോർവേർഡ് ചെയ്യാവുന്ന സന്ദേശങ്ങൾ അഞ്ചായി വാട്ട്സ് ആപ്പ് ചുരുക്കിയിരുന്നു.       

അനുബന്ധ വാര്‍ത്തകള്‍

Next Article