കൊച്ചിയിൽ റോഡിലെ കുഴി കൊലക്കളമായി, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

വ്യാഴം, 12 ഡിസം‌ബര്‍ 2019 (16:11 IST)
കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണ അന്ത്യം പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരനാണ് ജീവൻ നഷ്ടമായത്. കുനമ്മാവ് സ്വദേശി യദുലാലാണ് (23) മരിച്ചത്. വാഹനം കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലേക്ക് ലോറി കയറുകയായിരുന്നു.
 
പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്താണ് ഒരടി താഴ്ചയുള്ള കുഴിയുള്ളത്. മാസങ്ങളോളമായി റോഡിലെ കുഴി നികത്താൻ വാട്ടര്‍ അതോറിറ്റി തയ്യാറായിരുന്നില്ല. കുഴിക്ക് സമീപത്ത് അശാസ്ത്രീയമായി സ്ഥാപിച്ചിരുന്ന ബോർഡാണ് അപകടത്തിന് കാരണമായത്. ശരിയല്ലാത്ത രീതിയിൽ ബോർഡ് സ്ഥാപിച്ചിരുന്നതിനാൽ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമേ ഇരുചക്ര യാത്രക്കാർക്ക് കുഴി കാണുമായിരുന്നൊള്ളു.  
 
കുഴി കണ്ടയുടൻ ബൈക്ക് വെട്ടിക്കാൻ ശ്രമിച്ച യുവാവ് തിരക്കുള്ള റോഡിലേക്ക് തെറിച്ചുവീഴുകയയിരുന്നു. പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സാംഭവിച്ചിരുന്നു. കുഴി നികത്താൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു എങ്കിലും വട്ടർ അതോറിറ്റി കുഴി മൂടാൻ തയ്യാറായില്ല എന്ന് വിമർശനം ഉയർന്നിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍