സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്ത് അയക്കാം, വാട്ട്സ് ആപ്പിനെ വെല്ലുന്ന ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം !

Webdunia
വെള്ളി, 3 ജനുവരി 2020 (16:06 IST)
സോഷ്യൽ മീഡിയ ആപ്പുകളിൽ വാട്ട്സ് ആപ്പും ടെലഗ്രാമും തമ്മിൽ വലിയ  ഒരു മത്സരം തന്നെ നടക്കുന്നുണ്ട്. ജനപ്രീതി കൂടുതൽ വാട്ട്സ് ആപ്പിനാണ് എങ്കിലും ഏറ്റവും കൂടുതൽ മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ ടെലഗ്രാമാണ് മുന്നിൽ എന്ന് പറയാം. വാട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുള്ള പല ഫീച്ചറുകളും വാട്ട്സ് ആപ്പിന് മുൻപ് തന്നെ ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ ഉപയോക്താക്കൾക്കായി മെസേജ് ഷെഡ്യൂൾ ചെയ്ത് അയക്കാനുള്ള സംവിധാനം കൂടി കൊണ്ടുവന്നിരിക്കുകയാണ് ടെലഗ്രാം. സന്ദേശം സ്വീകരിക്കേണ്ട ആൾ നമ്മൾ മെസേജ് അയക്കുന്ന സമയത്ത് ഓൺലൈനിൽ ഇല്ലെങ്കിൽ സന്ദേശം ഷെഡ്യൂൾ ചെയ്യാം. സുഹൃത്ത് ഓൺലൈനിൽ വരുന്ന സമയത്ത് ടെലഗ്രാം ഈ സന്ദേശം കൃത്യമായി എത്തിക്കും.
 
ഇതുകൂടാതെ ചാറ്റിങ് അനുഭവം രസകരമാക്കുന്നതിനായി തീമുകൾ പൂർണമായി മാറ്റാവുന്ന സംവിധാനവും പുതുവർഷത്തിൽ തന്നെ ടെലഗ്രാം ഉപയോക്താക്കൾക്കായി കൊണ്ടുവന്നിട്ടുണ്ട്. ഇഷ്ടമുള്ള ബാക്‌ഗ്രൗണ്ടുകൾ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കം. കളർ പിക് ടൂൾ ഉപയോഗിച്ച് ടെലഗ്രാമിന് ഇഷ്ട നിറങ്ങൾ നക്കാനും സാധിക്കും. ഡാർക് മോഡിൽ പോലും തീമുകൾ മാറ്റാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.    

അനുബന്ധ വാര്‍ത്തകള്‍

Next Article