കേരളത്തിലെ സർവകലാശാലകൾക്കും വൈസ് ചാൻസിലർമാർക്കുമെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസിലർമാർ രാഷ്ട്രീയ കക്ഷികളുടെ ബാഹ്യ നിയന്ത്രണത്തിലാണ് എന്നായിരുന്നു ഗവർണറുടെ പരാമർശം. എം ജി സർവകലാശാല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്.
രാഷ്ട്രീയ പാർട്ടികൾ വി സിമാരുടെ മേൽ സമ്മർദ്ദം ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. വൈസ് ചാൻസിലർമാർ ഇത് നിർത്താൻ തയ്യാറായില്ലെങ്കിൽ. യൂണിവേഴ്സിറ്റികളുടെ പരമാധികാരം സംരക്ഷിക്കാൻ ചാൻസിലർ എന്ന നിലയിൽ ഏതറ്റം വരെയും പോകും. സർവകലാശാലയിൽ നടന്ന മാർക്ക് ദാനം സിസ്റ്റത്തിന്റെ പരാജയമാണ് എന്നും ഗവർണർ പറഞ്ഞു.