റോഡിലെ കുഴിയടക്കാനും ഇനി മൊബൈൽ ആപ്പ്; ന്യൂ ജനറേഷനായി പി ഡബ്ല്യു ഡി

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:48 IST)
റോഡിലെ കുഴികൾ മൂടുന്നില്ല എന്ന് നമ്മൾ പലപ്പോഴും പരാതി പറഞ്ഞിരിക്കും. പലയിറ്റങ്ങളിൽ ഇതിനായി കയറി ഇറങ്ങി മടുത്തിട്ടുമുണ്ടാകും. റോഡിലെ കുഴികളെ കുറിച്ച് പി ഡബ്ലിയു ഡി അറിയുമ്പോഴേക്കും സമയം ഒരുപാടെടുക്കും. എന്നാൽ ഇനി ആ താമസമില്ല. റോഡുകളിലെ കുഴിയെ കുറിച്ച് അറിയിക്കുന്നതിനായി മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് പി ഡബ്ലിയു ഡി.
 
പി ഡബ്ല്യു ഡി ഫിക്‌സിറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ഈ ആപ്പ് വഴി റോഡുകളിലെ കുഴിയുടെ ഫോട്ടോയെടുത്ത് ഡിപ്പാർട്ട്മെന്റിനെ നേരിട്ട് തന്നെ അറിയിക്കം. ഉടൻതന്നെ ഇവ പരിഹരിക്കപ്പെടും എന്നാണ് പി ഡബ്ലിയു ഡി ഉറപ്പ് നൽകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഒരാഴ്ചക്കകം ഇത് ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭ്യമാക്കും. 
 
ആപ്പ് വഴി അയയ്ക്കുന്ന പരാതികള്‍ സംബന്ധിച്ച അതതു സ്ഥലങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം ഇമെയിലായും മെസേജ് അലര്‍ട്ടായും ലഭിക്കും. പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കാന്‍ എന്‍ജിനീയര്‍മാര്‍ക്കു പ്രത്യേകം ഐഡികളിലൂടെ ലോഗിന്‍ ചെയ്യാനുള്ള വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article