ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് നോട്ട വേണ്ടെന്ന് സുപ്രിം കോടതി. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. നേരിട്ടുള്ള തെരഞ്ഞെടുപ്പുകളെ ഉദ്ദേശിച്ചാണ് നോട്ട എന്ന സംവിധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മറ്റുള്ള തിരഞ്ഞെടുപ്പുകൾക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.