ഭോപ്പാൽ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അക്രമികളെ കടിച്ചോടിച്ച് വളർത്തുനായ. മധ്യപ്രദേശിലെ സഗാർ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഐഷു അഹിര്‍വാര്‍, പണ്ഡിറ്റ് അഹിര്‍വാര്‍ എന്നിവരെ പൊലീസ് പിടികൂടി.
കൊതുകിനെ തുരത്തുന്നതിന് പുക കുട്ടാനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതികൾ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒരു കുടിലിൽ എത്തിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വളർത്തുനായ അക്രമികളിൽ ഒരാളുടെ കാലിൽ കടിച്ചു.