Sydney Sweeny- Donald trump
അമേരിക്കന്‍ പ്രസിഡന്റായി മാറിയെങ്കിലും സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നതില്‍ ഒട്ടും മടിയില്ലാത്ത വ്യക്തിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പലപ്പോഴും ട്രംപിന്റെ പല കമന്റുകളും അതിരുവിടാറുണ്ട്. ഇത് പല വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ വസ്ത്രബ്രാന്‍ഡായ അമേരിക്കന്‍ ഈഗിളിന്റെ പുതിയ പരസ്യപ്രചാരണത്തില്‍ നടി സിഡ്‌നി സ്വീനിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ട്രംപ്. ഡെനീം ജാക്കറ്റ് ധരിച്ചുനില്‍ക്കുന്ന സിഡ്‌നിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സിഡ്‌നി സ്വീനി റിപ്പബ്ലിക്കനാണെങ്കില്‍ ഏറ്റവും ഹോട്ട് റിപ്പബ്ലിക്കന്‍ അവരാണ് എന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.