അമേരിക്ക റഷ്യയില്‍ നിന്ന് രാസവളം ഇറക്കുമതി ചെയ്യുന്നെന്ന് ഇന്ത്യ; അതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഓഗസ്റ്റ് 2025 (11:13 IST)
റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദ്യം ചോദിച്ചു. റഷ്യയില്‍ നിന്ന് രാസവളം അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ് മറുപടി പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരെ താരിഫ് ഉയര്‍ത്തുന്നതെന്ന് നേരത്തേ അമേരിക്ക പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.
 
അതേസമയം അമേരിക്കയുടെ ഇന്ത്യയ്‌ക്കെതിരായ നീക്കത്തെ റഷ്യ അപലപിച്ചു. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെയാണ് അമേരിക്ക എതിര്‍ക്കുന്നതെന്ന് റഷ്യ പറഞ്ഞു. അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി. 1987ലെ ഇന്റര്‍ മീഡിയറ്റ് റെയിഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് ഉടമ്പടിയില്‍ നിന്നാണ് റഷ്യ പിന്‍മാറിയത്. റഷ്യയ്ക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
 
റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത തങ്ങള്‍ക്ക് ഇനിയില്ലെന്ന് റഷ്യ അറിയിച്ചു. നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍