അമേരിക്ക ചൈനയ്ക്ക് മേലുള്ള തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും ഇന്ത്യയുമായുള്ള സഖ്യ ബന്ധം തകര്‍ക്കരുതെന്നും യുഎന്നിലെ യുഎസ് മുന്‍ അംബാസിഡര്‍ നിക്കി ഹേലി. ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ നടപടികള്‍ക്കെതിരെ നിക്കി ഹേലി രംഗത്തെത്തി. ശത്രുവായ ചൈനയ്ക്ക് ഇളവ് നല്‍കി ഇന്ത്യ യുഎസ് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കരുതെന്നും ട്രംപിന് ഹേലി മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണിയില്‍ മലക്കം മറിഞ്ഞ് ട്രംപ്. റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയില്‍ നിന്ന് രാസവളം അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ് മറുപടി പറഞ്ഞു.