പാലക്കാട് പൂച്ചയെ കൊന്ന് കഷണങ്ങളാക്കുന്ന ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെര്‍പ്പുളശ്ശേരി പോലീസാണ് മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെ കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ലോറി ഡ്രൈവറായ ഇയാള്‍ ആദ്യം പൂച്ചയ്ക്ക് ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊല്ലുകയുമായിരുന്നു.
പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുകയും ശേഷം അയാള്‍ അതിന്റെ കഴുത്ത് അറുക്കുകയും തലയും മറ്റ് ശരീരഭാഗങ്ങളും വേര്‍പെടുത്തുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്. വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഷജീര്‍ നിലവില്‍ തമിഴ്‌നാട്ടിലാണെന്നാണ് പ്രാഥമിക വിവരം.